Latest NewsLife Style

ആരോ​ഗ്യം അടുക്കളയിൽ നിന്ന്

ഉരുളക്കിഴങ്ങ് കണ്ണിനു ചുറ്റുമുള്ള വീര്‍പ്പുകുറയ്ക്കുകയും ദൃഢത നല്‍കുകയും ചെയ്യുന്നു

ഇന്നത്തെ കാലത്ത് ജോലിക്കാരികളായ സ്ത്രീകളെ അപേക്ഷിച്ച് ബ്യൂട്ടിപാര്‍ലറില്‍ പോകാനും മുഖം മിനുക്കാനും വീട്ടമ്മമാര്‍ സമയം കളയാറുമില്ല. ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ത്തന്നെയായാലോ… അതേ, അടുക്കളയില്‍ നിന്ന് സൗന്ദര്യത്തിനുള്ള പൊടിക്കൈകള്‍ കണ്ടെത്താം… നിത്യേന അടുക്കളയില്‍ ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ സൗന്ദര്യവര്‍ധക വസ്തുക്കളാണ്. ഇതാ നാചുറല്‍ ബ്യൂട്ടി പരീക്ഷിച്ചു നോക്കൂ…

വെള്ളരിക്ക തരും സൗന്ദര്യം

സൗന്ദര്യത്തെ കൈപ്പിടിയിലൊതുക്കാൻ വെള്ളരിക്ക സഹായിക്കും, ഗൃഹസൗന്ദര്യ ചികിത്സയില്‍ വെള്ളരിക്കയ്ക്ക് പ്രഥമസ്ഥാനമാണുള്ളത്. വെള്ളരിക്ക ജ്യൂസ് അല്ലെങ്കില്‍ കഷണങ്ങള്‍ ഐ–പാഡുകളായി ഉപയോഗിക്കാം. ഇത് കണ്ണിന് കുളിര്‍മയേകുകയും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുകയും ചെയ്യും. ചര്‍മത്തെ ശുചിയാക്കാനും സൗഖ്യമേകാനും ചെറിയതോതില്‍ ദൃഢമാക്കാനും വെള്ളരിക്കയ്ക്കു കഴിയും. വെള്ളരിക്ക കഷണവും പാലും ചേര്‍ത്ത് മുഖത്തു തേക്കുന്നത് മുഖചര്‍മത്തിന് സ്വാഭാവികമായ പുതുമ നല്‍കും. ചര്‍മത്തിലെ എണ്ണമയം കുറയ്ക്കാന്‍ വെള്ളരിക്ക കഷണങ്ങള്‍ക്കൊണ്ട് ഉരസിയാല്‍ മതി. ഏറെനേരം വെയില്‍ കൊണ്ടതിനുശേഷം വെള്ളരിക്ക അരച്ച് ഫേസ്പാക്ക് ആക്കിയിട്ടാല്‍ ചര്‍മം തിളങ്ങും.

പപ്പായ

അഴകിനും ആരോ​ഗ്യത്തിനും ഉത്തമമാണ് പപ്പായ, പപ്പായ നല്ലൊരു ഫേസ്പാക്കാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ മൃതചര്‍മത്തെ മൃദുവാക്കി അവയെ ഒഴിവാക്കുന്നു. പപ്പായയുടെ പള്‍പ്പ് ഫേസ് മാസ്ക്കായി ഉപയോഗിക്കാം. എല്ലാത്തരം ചര്‍മങ്ങള്‍ക്കും പപ്പായ നല്ലതാണ്.

ഉരുളക്കിഴങ്ങ്

നമ്മുടെ ചര്‍മത്തിന്റെ വൈരൂപ്യം മാറാന്‍ സഹായിക്കുന്നതില്‍ ഉരുളക്കിഴങ്ങിന് വലിയൊരു സ്ഥാനമുണ്ട്. ചൊറിപോലെയുള്ള അവസ്ഥകളില്‍ ഉരുളക്കിഴങ്ങ് അരച്ചു പിഴിഞ്ഞു അതിന്റെ നീര് എടുത്തു ചര്‍മത്തില്‍ തേയ്ക്കുക. ചര്‍മം തുടയ്ക്കാനും ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് കണ്ണിനു ചുറ്റുമുള്ള വീര്‍പ്പുകുറയ്ക്കുകയും ദൃഢത നല്‍കുകയും ചെയ്യുന്നു. മുറിച്ച കഷണങ്ങള്‍ ഐ പാഡുകളായി ഉപയോഗിക്കാം. അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് അരിഞ്ഞ് ഐ – പാഡുകള്‍ ഉണ്ടാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button