Latest NewsInternational

കാമുകിയെ കുത്തിക്കൊന്ന കാമുകൻ മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തി

ബ്രസീൽ : കാമുകിയെ വീട്ടിലെത്തി കുത്തികൊലപ്പെടുത്തിയ കാമുകൻ സമീപത്തെ പള്ളിയിലെത്തി മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തി. ബ്രസീലിലാണ് സംഭവം നടന്നത്. റഡ്സൺ അർഗൊഗൊ ഗിയമറയസ് എന്ന മുപ്പത്തിയൊമ്പതുകാരനാണ് പ്രതി. ഇയാളെ പോലീസ് വെടിവെച്ചിരുന്നു. പ്രതിയിപ്പോൾ ആശുപതിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

പള്ളിയിൽ ഒരു യോഗം നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പ്രതിയെ മുമ്പ് പള്ളിയിൽ നിന്ന് സ്വഭാവ ദൂഷ്യം കാരണം പുറത്താക്കിയിരുന്നു. ഇതാകാം ആക്രമത്തിന്റെ കാരണമെന്നാണ് കരുതുന്നത്.80,000 ആൾക്കാർ താമസിക്കുന്ന സ്ഥലത്താണ് ആക്രമണം നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button