Latest NewsIndia

റഡാർ ഇമേജിങ് സാറ്റലൈറ്റിന്റെ വിക്ഷേപണം ഇന്ന്

വ്യോമനിരീക്ഷണത്തിനായുള്ള റിസാറ്റ് 2ബി സാറ്റലൈറ്റിന്റെ വിക്ഷേപണം ഇന്ന്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്നതാണ് റഡാർ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്– 2ബി). റിസാറ്റ് പരമ്പരയിൽപെട്ട നേരത്തേ വിക്ഷേപിച്ചതിനേക്കാളും ഉയർന്ന ശേഷിയുള്ളതാണ് ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ ഒന്നാം ലോഞ്ചിങ് പാഡിൽ നിന്നാണ് പിഎസ്എൽവി സി–46 റോക്കറ്റ് വിക്ഷേപിക്കുക.

റിസാറ്റിലെ എക്സ്–ബാൻഡ് സിനെതിക് അപേർച്ചർ റഡാർ (എസ്എആർ) പകലും രാത്രി സമയത്തും ഒരുപോലെ പ്രവര്‍ത്തിക്കും. കൂടാതെ കാലാവസ്ഥാ പരിശോധന നടത്താനും ഇതിന് കഴിയും. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ നിരീക്ഷിക്കുക. കടലിൽ കപ്പലുകളുടെ സഞ്ചാരവും പരിശോധിക്കാൻ സാധിക്കും. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങൾ പരിശോധിക്കുക എന്നിവയാണ് റിസാറ്റിന്റെ പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button