Latest NewsIndia

ഈ എക്‌സിറ്റ് പോളിലൊന്നും കാര്യമില്ല : ആത്മവിശ്വാസം കൈവിടാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഈ എക്സിറ്റ് പോളിലൊന്നും കാര്യമില്ല , അടി പതറാതെ, ആത്മവിശ്വാസം കൈവിടാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. ഭയപ്പെടേണ്ട ആവശ്യമില്ല. നമ്മള്‍ സത്യത്തിനു വേണ്ടിയാണു പോരാടുന്നത്- രാഹുല്‍ കുറിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായ ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ തിങ്കളാഴ്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സമാനമായ സന്ദേശം അണികള്‍ക്കു നല്‍കിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് എക്‌സിറ്റ് പോളുകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത്. നിങ്ങളുടെ ജാഗ്രത ഏറെ പ്രധാനമാണ്. സ്‌ട്രോങ് റൂമിന് മുന്‍പിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കാവല്‍ക്കാരായി നില്‍ക്കണം. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും പ്രിയങ്ക അണികള്‍ക്ക് അയച്ച ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button