Latest NewsInternational

പറത്തിക്കൊണ്ടിരിക്കെ വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് 15 കാരിയുമായി ലൈംഗിക ബന്ധം; കോടീശ്വരനെ കോടതി ശിക്ഷിച്ചത് ഇങ്ങനെ

വാഷിങ്ടണ്‍: പറത്തിക്കൊണ്ടിരിക്കെ വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് സഹയാത്രികയായ 15 കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അമേരിക്കന്‍ കോടീശ്വരനെ കോടതി ശിക്ഷിച്ചു. ന്യൂജഴ്സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്ലി മെല്‍ (53)നെ കോടതി 5 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. 2018 ഡിസംബറില്‍ പ്രതിയുടെ സ്വകാര്യ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. അമേരിക്കയിലെ പ്രമുഖ കോടീശ്വരനായ പ്രതി മൂന്ന് മക്കളുടെ പിതാവാണ്. ഇയാള്‍ക്കൊപ്പം വിമാനം പറത്തുന്നത് പഠിക്കാന്‍ പെണ്‍കുട്ടിയുടെ അമ്മയാണ് കുട്ടിയെ അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button