KeralaLatest News

വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; വിവിപാറ്റുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പം വേണ്ടെന്നും ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടെണ്ണലിനിടെ വോട്ടിംഗ് മെഷിനിലെ വോട്ടും വിവി പാറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യം ഇല്ല. വിവിപാറ്റ് വിധി സ്ഥാനാര്‍ത്ഥികള്‍ കണക്കിലെടുത്തെ തീരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വിവിപാറ്റുകള്‍ വരെ എണ്ണിത്തീര്‍ത്ത് വൈകിട്ട് 7 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകുമെന്ന് പ്രതീക്ഷയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തിടുക്കം വേണ്ടെന്നും കൃത്യതക്ക് പ്രാധാന്യം നല്‍കണമെന്നും റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ടിക്കാറാം മീണ അറിയിച്ചു.140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ദിവസം 7 വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം .

29 സ്ഥലത്ത് 140 കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നു. രാവിലെ എട്ടിന് തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒപ്പം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. വോട്ടിംഗ് യന്ത്രത്തിലെ എണ്ണല്‍ രാവിലെ എട്ടരയോടെ ആരംഭിക്കും. 23ന് രാവിലെ എട്ടിന് ശേഷം ലഭിക്കുന്ന തപാല്‍ വോട്ട് പരിഗണിക്കില്ല. യന്ത്രങ്ങളിലെ എണ്ണല്‍ തുടങ്ങുന്നതോടെ സൂചനകള്‍ പുറത്തുവരും.

എക്സിറ്റ് പോള്‍ പ്രവചനം എല്ലാ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും കൃത്യത വരുത്താത്ത ഒന്നായി മാറിയിരിക്കുകയാണ്. 22,640 പോലീസ് ഉദ്യോഗസ്ഥരെ വോട്ടണ്ണെല്‍ ദിവസം സുരക്ഷയ്ക്കായി നിയോഗിക്കും. വ്യാഴാഴ്ച സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല. ഉച്ചയോടെ എണ്ണിക്കഴിയുമെങ്കിലും വിവി പാറ്റിലെ രസീതുകള്‍ കൂടി എണ്ണിയ ശേഷം ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളിലെ എണ്ണല്‍ പുരോഗമിക്കുന്ന മുറയ്ക്ക് വിജയി ആരെന്ന് വ്യക്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button