KeralaLatest NewsElection News

ഇരട്ട വോട്ടുകളില്‍ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ തനിക്കും തന്റെ പാര്‍ട്ടിയിക്കുമുള്ള വിജയപ്രതീക്ഷ പങ്ക് വെച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. തികഞ്ഞ ആത്മവിശ്വാമുണ്ടെന്ന് അടൂര്‍ പറഞ്ഞു. തനിക്കും തന്റെ പാര്‍ട്ടിക്കും വിജയപ്രതീക്ഷയുണ്ട്.

എന്നാല്‍ വോട്ടിനിടയില്‍ നടന്ന ഇരട്ട വോട്ടുകള്‍ ആശങ്ക പരത്തുന്നതാണെന്നും അടൂര്‍ പ്രതികരിച്ചു. ഒരു ലക്ഷത്തില്‍ പരം ഇരട്ടവോട്ടുകള്‍ നടന്നിട്ടുള്ളതായും അടൂര്‍ പ്രകാശ് വെളിപ്പെടുത്തി. ഇരട്ടവോട്ടുകളില്‍ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കള്ളവോട്ട് നടന്നതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ഫലം ആര്‍ക്ക് അനുകൂലമായിരിക്കുമെന്ന് അറിയില്ലെന്നും അടൂര്‍ പറഞ്ഞു. എന്നാലും തനിക്ക് ആത്മവിശ്വാസമുണ്ട്. തന്റെ പാര്‍ട്ടിക്കും വിജയപ്രതീക്ഷയുണ്ട്. സത്യം ജയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

shortlink

Post Your Comments


Back to top button