Latest NewsSaudi ArabiaGulf

സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിക്കരുതെന്ന അപേക്ഷയുമായി യുവാവിന്റെ കുടുംബം

റിയാദ് : സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിക്കരുതെന്ന അപേക്ഷയുമായി യുവാവിന്റെ കുടുംബം. മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് കഴിഞ്ഞ ആറുമാസമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധിക്കെതിരെ സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെയാണ് കുടുംബം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുശൈത്തിലെ ക്രിമിനല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണു കഴിഞ്ഞ മാസം മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചു മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയാണ് കോടതി വിധി വന്നത്.

അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റസ്റ്ററന്റിലെ ലോക്കറില്‍ നിന്ന് 1,10,000 റിയാല്‍ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറു വര്‍ഷമായി ജോലി ചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുന്നത്. നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ ബാത്ത് റൂമില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരിയത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

സ്‌പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് 24,000 റിയാല്‍ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍ നിന്നു കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയുമാണു സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button