Latest NewsElection NewsIndia

ദയനീയ പരാജയത്തിനു പിന്നില്‍ അമിതമായ ആത്മവിശ്വാസമായിരുന്നുവെന്ന് ദേശീയ കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി : തങ്ങളുടെ ദയനീയ പരാജയത്തിനു പിന്നില്‍ അമിതമായ ആത്മവിശ്വാസമായിരുന്നുവെന്ന് ദേശീയ കോണ്‍ഗ്രസ് നേതൃത്വം. പലയിടത്തും സഖ്യങ്ങളുണ്ടാക്കാതെ മല്‍സരിക്കുകയെന്ന ആത്മവിശ്വാസമാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് സമ്മതിയ്ക്കുന്നു, പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ ഉല്‍സാഹിച്ച ചന്ദ്രബാബു നായിഡുവിനെ ജഗന്‍ മോഹന്‍ റെഡ്ഡി മലര്‍ത്തിയടിച്ചു. മമത ബാനര്‍ജി പ്രതീക്ഷിക്കാത്ത നഷ്ടം ബിജെപി തൃണമൂലിനുണ്ടാക്കുന്നു – 50 ശതമാനം വോട്ട് എണ്ണുമ്പോള്‍ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും തെളിയുന്ന ചിത്രമിതാണ്

അതേസമയം, ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ശക്തി ചോരില്ലെന്ന ബിജെപിയുടെ ഉറപ്പ് ശരിയെന്ന് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ച നഷ്ടം യുപിയിലുണ്ടായി.

കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുന്നതു കേരളവും പഞ്ചാബുമാണ്. കേരളത്തില്‍ മോദി വിരുദ്ധവികാരവും ശബരിമലയും യുഡിഎഫിന് ബലം നല്‍കുന്നു. പഞ്ചാബില്‍ അമരീന്ദര്‍ സിങ് വീണ്ടും കരുത്തു തെളിയിക്കുന്നു. ശിരോമണി അകാലിദളും ആം ആദ്മി പാര്‍ട്ടിയുമൊക്കെ അവിടെ ദുര്‍ബലമായി.

Tags

Post Your Comments


Back to top button
Close
Close