NattuvarthaLatest News

ലഹരിമരുന്ന് കടത്ത് സംഘങ്ങൾ വിലസുന്നു; ‌യുവാക്കൾ പിടിയിലായത് കണക്കറ്റ മയക്കുമരുന്ന് ഗുളികകളുമായി

190 ഗുളികകൾ പിടിച്ചെടുത്തു

പുനലൂർ : ലഹരിമരുന്ന് കടത്ത് സംഘങ്ങൾ വിലസുന്നു, മയക്കുമരുന്ന് ഗുളികകളുമായി രണ്ടു യുവാക്കൾ പുനലൂർ പോലീസിന്റെ പിടിയിൽ . തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ നവീൻ (20), അക്ഷയ് (21) എന്നിവരാണ് അറസ്റ്റിലായത്.  ചെമ്മന്തൂർ നഗരസഭാ സ്റ്റേഡിയത്തിനു സമീപത്തുനിന്നും ഇവരെ പിടികൂടുകയായിരുന്നു . പ്രതികളുടെ പക്കൽ നിന്നും 190 ഗുളികകൾ പിടിച്ചെടുത്തു.

യുവാക്കൾ മധുരയിൽനിന്ന്‌ വാങ്ങിയ ഗുളികകളുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നുവെന്നു ‌ പൊലീസിന് മൊഴി നൽകി . എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. യുവാക്കൾ പുനലൂരിലെത്തി നിരവധിപേരെ കണ്ടതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ക്രൈം എസ്‌.ഐ. വി.സി.വിനോദ്കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button