Latest NewsIndiaElection 2019

ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയ തലൈവർ; എം കെ സ്റ്റാലിൻ

ചെന്നൈ: കരുണാനിധിയുടെയും ജയലളിതയുടെയും അടുത്തടുത്തുണ്ടായ മരണത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകളേറ്റു എന്ന് കരുതിയ നിരവധി പേരുണ്ട്. എന്നാൽ ആ വാദങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഇവിടെ എം കെ സ്റ്റാലിന്റെ ഉദയം. തമിഴ് രാഷ്ട്രീയത്തെ ദീർഘനാൾ അതിൻറെ തലപ്പത്ത് നിന്ന് നയിച്ച കരുണാനിധിയുടെ മകനെന്ന നിലയിൽ മാത്രമല്ല സ്വന്തം വ്യക്തിപ്രഭാവവും ഈ മികച്ച വിജയത്തിൽ സ്റ്റാലിനെ തുണച്ചിട്ടുണ്ട്.

ജയലളിതയുടെ മരണശേഷം ഒരേ പാർട്ടിക്കുള്ളിൽ പരസ്പരം പോരടിക്കുന്ന മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഓ പനീർ സെൽവവും നയിക്കുന്ന എ ഐ ഡി എം കെ യുടെ അനിവാര്യമായ പതനമായി കൂടി ഈ തെരഞ്ഞെടുപ്പ് ഫലത്തെ നോക്കി കാണുന്നവരുണ്ട്.

എ ഐ ഡി എം കെ യുടെ ഒപ്പം ചേർന്ന് ദ്രാവിഡ മണ്ണിൽ കാവി കൊടി പാറിക്കാമെന്ന ബി ജെപി മോഹങ്ങൾക്കും ഇതോടെ തിരിച്ചടിയായി. കഴിഞ്ഞ തവണ ലോക്‌സഭയിൽ ഒരു സീറ്റും നേടാനാകാതിരുന്ന ഡി എം കെ സഖ്യം ഇത്തവണ മത്സരം നടന്ന 38 ൽ 31 സീറ്റുകളിലാണ് മുന്നേറ്റം നടത്തിയിരിക്കുന്നത്. എ ഐ ഡി എം കെ-ബിജെപി സഖ്യം 3 സീറ്റുകളിലേക്കൊതുങ്ങി. സ്റ്റാലിന്റെ വിജയം ദേശിയ രാഷ്ട്രീയത്തിലും അദ്ദേഹത്തെ ഇതോടെ ശ്രദ്ധേയനാക്കും. ബിജെപിയെ ശക്തമായി പ്രതിരോധിച്ച രണ്ടു സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും.

സംസ്ഥാന നിയമസഭയിലെ 22 സീറ്റുകളിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും ഡി എം കെയ്ക്ക് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. സ്റ്റാലിൻ ഈ തെരഞ്ഞടുപ്പിനു ശേഷം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button