KeralaLatest News

കോഴിക്കോട് ചെള്ള് പനി; മുന്നറിയിപ്പ് നല്‍കി ആരോഗ്യ പ്രവര്‍ത്തകര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ചെള്ള് പനി സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലാണ് പനി സ്ഥിരീകരിച്ചത്. ഈ മാസം നാലിന് മരിച്ച മൈസൂര്‍മല മായങ്ങല്‍ ആദിവാസി കോളനിയിലെ രാമന്റെ രക്തസാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് ചെള്ള് പനി മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. മരിക്കുമ്പോള്‍ മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലായിരുന്നു രാമന്‍.

പനിയും തലവേദനയും മൂര്‍ച്ഛിച്ച് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അബോധവസ്ഥയിലുമായി മരണപ്പെടുകയുമായിരുന്നു. ബുധനാഴ്ചയാണ് പരിശോധനാഫലം വന്നത്. രോഗം സ്ഥീരികരിച്ച സാഹചര്യത്തില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങള്‍ കൊളനിയില്‍ പരിശോധന നടത്തിയെങ്കിലും രോഗവാഹകരായ ചെള്ളുകളെ കണ്ടെത്താനായില്ല. ഒറെന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി. എലികള്‍ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ രോഗം പിടിപെടും. കടിയേറ്റ ഭാഗത്ത് കറുപ്പ് നിറം കാണാം. കടിയേറ്റ് പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് രോഗലക്ഷണം പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തില്‍ പാടുകള്‍, വിറയല്‍ തുടങ്ങിയവയാണ് പ്രധാനം. വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ പ്രതിരോധ ശേഷി തകരാറിലാകുകയും മരണം സംഭവിക്കുകയും ചെയ്യും. വയനാട് മലയോര മേഖലകളില്‍ ഇത്തരം പനി വനിനട്ടുണ്ടെങ്കിലും കോഴിക്കോട് ആദ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button