KeralaLatest News

എം ബി രാജേഷിന്റെ വീടിന് നേരെ അതിക്രമം

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം ബി രാജേഷിന്റെ  വീടിന് നേരെ അതിക്രമം. ഷൊർണ്ണൂർ കൈലിയാട്ടെ വീട്ടിലേക്ക് പടക്കം കത്തിച്ചെറിഞ്ഞ അക്രമികള്‍ അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം നടത്തി.സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അതേസമയം കോൺഗ്രസിന്റെ വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് അതിക്രമമെന്ന ആരോപണവുമായി സി പി എം രംഗത്തെത്തി.

യുഡിഎഫിന്‍റെ വി കെ ശ്രീകണ്ഠന്‍ 399274 വോട്ട് നേടിയായിരുന്നു സിറ്റിംഗ് എംപിയായ എം ബി രാജേഷിനെ തോൽപ്പിച്ചത്. 11637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശ്രീകണ്ഠന് ലഭിച്ചത്. എം ബി രാജേഷ് 387637 വോട്ട് നേടിയപ്പോൾ ബിജെപിയുടെ കൃഷ്ണകുമാര്‍ 218556 വോട്ട് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button