Latest NewsSportsElection 2019

മോദിയെ അഭിനന്ദിച്ച് കായിക ലോകവും

മുംബൈ: ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കായിക ലോകത്തെ പ്രമുഖർ രംഗത്ത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ആയിരുന്ന വിരേന്ദർ സെവാഗ്‌, വെറ്ററൻ ഓഫ് സ്‌പിന്നർ ഹർഭജൻ സിംഗ്, ശിഖർ ധവാൻ, ടെന്നീസ് താരം സാനിയ മിർസ തുടങ്ങിയവർ ഇതിനോടകം രംഗത്ത് വന്നു.

രസകരവും വ്യത്യസ്തവുമായി ട്വിറ്ററിൽ ഇടപെടാറുള്ള സെവാഗിന്റെ ഇത്തവണത്തെ പോസ്റ്റും ഇങ്ങനെയായിരുന്നു.മൂന്നു വാക്കില്‍ ഉത്തരം പറയൂ, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? എന്ന് ഫോളോവേഴ്‌സിനോട് സെവാഗ് ചോദിച്ചു. ഇതിന് പലരും പല തരത്തിലാണ് മറുപടി നല്‍കിയത്.

ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും രണ്ടാം ഇന്നിങ്‌സിന് അഭിനന്ദനങ്ങള്‍. മുന്നിലുള്ളത് മികച്ച അഞ്ചു വര്‍ഷങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെയായിരുന്നു ധവാന്റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍, നിങ്ങള്‍ക്ക് അഭിനന്ദനം, ഒപ്പം എല്ലാ ആശംസയും നേരുന്നു. സാനിയ മിര്‍സ ഇങ്ങനെ ട്വീറ്റ് ചെയ്തു.

മോദിക്കൊപ്പം ബിജെപിക്ക് വേണ്ടി ഡൽഹിയിൽ നിന്നും മത്സരിച്ച ഗൗതം ഗംഭീറിനെയും ഹർഭജൻ പ്രശംസിച്ചു. ‘എന്റെ സഹോദരന്‍ ഗംഭീറിന് അഭിനന്ദനങ്ങള്‍, ബി.ജെ.പി നിങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കട്ടെ…’ ഇതായിരുന്നു ഹർഭജന്റെ ട്വീറ്റ്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button