Latest NewsNewsInternational

ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം: ഒറ്റവാക്കില്‍ പ്രതികരിച്ച് മുന്‍ സഹ താരം

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹ വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇന്നലെ രാവിലെയാണ് ഷൊയ്ബ് മാലിക് നടി സന ജാവേദുമായുള്ള തന്റെ വിവാഹം കഴിഞ്ഞ വിവരം ആരാധകരോട് പങ്കുവച്ചത്. താരത്തിന്റെ ഈ നീക്കത്തില്‍ ആരാധകര്‍ അസ്വസ്ഥരാണ്. വിഷയത്തിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ മുന്‍ സഹതാരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ നവ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മാലിക്കിന്റെ എക്‌സിലെ പോസ്റ്റ് പങ്കുവെച്ചാണ് കമ്രാന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

സാനിയയുമായുള്ള ബന്ധത്തിൽ നിന്നും വിവാഹ മോചനം നേടി രണ്ടു മാസം ആകും മുൻപേയാണ് ഷൊയ്ബ് മാലിക്കിന്റെ പുതിയ വിവാഹം. ആയിഷ സിദ്ദിഖിയായിരുന്നു മാലിക്കിന്‍റെ ആദ്യ ഭാര്യ. പിന്നീട് പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ മാലിക് വിവാഹം കഴിച്ചിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാലിക് വീണ്ടും വിവാഹിതനായത്. 2010ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക്-സാനിയ വിവാഹം. 2018-ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്.

അതോടൊപ്പം, സാനിയയുടെ പിതാവ് ഇമ്രാൻ മിർസ വിവാഹ മോചനത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. പിടിഐയോടായിരുന്നു മിർസയുടെ പ്രതികരണം. അതൊരു ഖുല്‍അ് എന്നാണ് മിർസ വ്യക്തമാക്കിയത്. മുസ്ലീം മത നിയമപ്രകാരം ഒരു സ്ത്രീക്ക് തന്‍റെ ഭർത്താവില്‍ നിന്ന് വിവാഹമോചനം നേടാൻ സാധിക്കുന്ന ഒരു രീതിയാണ് ഖുല്‍അ്. പുരുഷന്മാര്‍ വിവാഹബന്ധം വേർപ്പെടുത്തുന്നതിന് ത്വലാഖ് (മൊഴി) ചൊല്ലുമ്പോള്‍ ഖുല്‍അ് പ്രകാരം ജുഡീഷ്യറിക്ക് പുറത്തുവച്ച്‌ സ്ത്രീക്കും വിവാഹമോചനം നേടാം. വരൻ നല്‍കിയ മഹര്‍ (വിവാഹമൂല്യമായി നല്‍കുന്ന സ്വര്‍ണം) തിരികെ നല്‍കിയാണ് ഖുല്‍അ് അനുവദിക്കുന്നത്. ദാമ്പത്യ ബന്ധം ഒരുവിധത്തിലും തുടർന്നുകൊണ്ടുപോകാൻ അസാധ്യമാവുന്ന സാഹചര്യത്തിലാണ് ഖുല്‍അ് വഴി വിവാഹമോചനം നേടുന്നത്. എന്നാൽ ഇത് പലരും അംഗീകരിക്കാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button