Latest NewsIndia

ജഡ്ജിമാരുടെ എണ്ണത്തില്‍ സുപ്രീംകോടതി സമ്പൂര്‍ണ്ണ ശേഷിയില്‍

നാല് ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുത്തതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ മുഴുവന്‍ തസ്തികകളും നികത്തപ്പെട്ടു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോടതി ജഡ്ജിമാരുടെ എണ്ണത്തില്‍ സമ്പൂര്‍ണ്ണ ശേഷിയില്‍ എത്തുന്നത്.

ജസ്റ്റിസ് അനിരുദ്ധ ബോസ്, എ.എസ്. ബോപ്പണ്ണ, ഭൂഷണ്‍ രാമകൃഷ്ണ ഗാവായ്, സൂര്യ കെന്റ് എന്നിവരാണ് പുതിയതായി സ്ഥാനമേറ്റ ജസ്റ്റിസുമാര്‍. 31 ജഡ്ജിമാരെയാണ്  സുപ്രീംകോടതിയില്‍ ആകെ അനുവദിച്ചിട്ടുള്ളത്. ഈ തസ്തികകള്‍ പൂര്‍ണമായും നികത്തിയതോടെ കേസുകള്‍ പരിഗണിക്കപ്പെടുന്നത് ദ്രുതഗതിയിലാകുമെന്നാണ് പ്രതീക്ഷ.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ കൊളീജ്യത്തിന്റെ  ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി നിയമന ഉത്തരവ് ഇറക്കുകയായിരുന്നു. അതേസമയം ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അത്ര തൃപ്തി ഇല്ലായിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് കൊളീജ്യം ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ബി.ആര്‍ ഗവായ് ബോംബെ ഹൈക്കോടതി ജഡ്ജിയും  ജസ്റ്റിസ് സൂര്യകാന്ത്  ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ്  ജസ്റ്റിസുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button