Latest NewsIndia

ഇത്തവണ ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് അയക്കുന്ന പ്രഗ്യാ സിങിന് ചില പ്രത്യേകതകളുണ്ട്, പരിഹാസ ട്വീറ്റുമായി താരം

ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് ഭോപ്പാലില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ പ്രഗ്യാസിങ് ഠാക്കൂറിനെ  പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഭീകരാക്രമണ കേസില്‍ ആരോപണ വിധേയയായ വ്യക്തി തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെയാണ് സ്വര ട്വീറ്റില്‍ വിമര്‍ശിച്ചത്.’ഇന്ത്യയുടെ പുതിയ തുടക്കം! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്നു. ഓഹോ… ഇനി നമ്മളെങ്ങനെ പാകിസ്താനെ കുറ്റപ്പെടുത്തും?’ എന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം തേടിയ ആളാണ് പ്രഗ്യ സിങ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്നാണ് പ്രഗ്യ പറഞ്ഞത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ബി.ജെ.പി നേതൃത്വത്തിന് പ്രഗ്യയെ തള്ളിപ്പറയേണ്ടിവന്നു. പ്രഗ്യയുടേത് വ്യക്തിപരമായ പരാമര്‍ശമാണെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം.

മലേഗാവ് സ്ഫോടന കേസിലെ പ്രതിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങിനെയാണ് പ്രഗ്യ പരാജയപ്പെടുത്തിയത്. 3.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രഗ്യയുടെ വിജയം. അധര്‍മ്മത്തിന് മേല്‍ ധര്‍മ്മത്തിന്റെ വിജയമാണിതെന്നായിരുന്നു വിജയിച്ച ശേഷം പ്രഗ്യ സിങിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button