Latest NewsKerala

തലസ്ഥാനത്ത് വന്‍ ലഹരി വേട്ട ; രഹസ്യ നീക്കം പൊളിച്ച് എക്‌സൈസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വെച്ച് കോടികള്‍ വില വരുന്ന ലഹരി വസ്ത്തുക്കള്‍ പിടിച്ചെടുത്തു. കാറില്‍ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ മൂന്നുപേരാണ് എക്സൈസിന്റെ പിടിയിലായി. 11 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്‌സൈസ് പിടികൂടിയിരിക്കുന്നത്. വെണ്‍പാലത്ത് വച്ചാണ് മൂന്ന് യുവാക്കള്‍ കാറില്‍ കൊണ്ടുവന്ന ലഹരി വസ്തു പിടികൂടിയത്. മനുവില്‍സണ്‍, അന്‍വര്‍ സാദത്ത്, രാജു എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസവും സമാന രീതിയില്‍ ഹാഷിഷ് വേട്ട തലസ്ഥാനത്ത് നടന്നിരുന്നു. ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേക്ക് കടത്താന്‍ എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ആക്കുളത്ത് വെച്ചാണ് കാറില്‍ കൊണ്ടുവന്ന ഹാഷിഷ് ഓയില്‍ എക്‌സൈസ് സംഘം പിടിച്ചത്. കാറിലണ്ടായിരുന്ന ആന്ധ്ര സ്വദേശി റാംബാബു, തിരുവനനതപുരം സ്വദേശികളായ ഷഫീഖ്, സാജന്‍, ഇടുക്കിയില്‍ നിന്നുള്ള അനില്‍, ബാബു എന്നിവരാണ് പിടിയിലായത്. എട്ടരലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് ലഹരി ഗുളികകളും എല്‍ എസ് ഡി സ്റ്റാമ്പുകളുമായി ഒരാള്‍ പിടിയിലായിരുന്നു. എറണാകുളം സ്വദേശി ആന്റണി രാജന്‍ ആണ് കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ടെക്നോപാര്‍ക്കിന് സമീപത്ത് നിന്നാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button