KeralaLatest News

സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​റി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ പിടിയിൽ

കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ വ​ട​ക​ര​യി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​റി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ പിടിയിൽ. കൊ​ള​ശേ​രി ക​ള​രി​മു​ക്ക് സ്വ​ദേ​ശി സോ​ജി​ത്ത്, പൊ​ന്ന്യം പു​ല്ലോ​ടി​യി​ലെ അ​ശ്വ​ന്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.മെയ് 18ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ച്  ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.

ആക്രമണത്തിന് പിന്നിൽ സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീർ ആവശ്യപ്പെട്ടിരുന്നു

Tags

Post Your Comments

Related Articles


Back to top button
Close
Close