Latest NewsTechnology

ഫേസ്ബുക്കിൽ നിന്നും 300 കോടി അക്കൗണ്ടുകൾ നീക്കം ചെയ്‌തു

സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലെ 300 കോടി അക്കൗണ്ടുകൾ നീക്കം ചെയ്‌തു. വ്യാജ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്‌തത്‌. 2018 ഒക്ടോബറിനും 2019 മാർച്ചിനും ഇടയിലുള്ള കണക്കാണിത്. പതിവായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ അഞ്ച് ശതമാനം പേർ വ്യാജന്മാരാണെന്ന് കണ്ടെത്തിയിരുന്നു. അശ്ലീല വിഡിയോകളും ചിത്രങ്ങളും പോസ്റ്റു ചെയ്യുന്നവരെയും പുറത്താക്കിയിട്ടുണ്ട്. 2018 ലെ നാലാം പാദത്തിൽ 120 കോടിയും 2019 ലെ ആദ്യ പാദത്തിൽ 219 കോടി അക്കൗണ്ടുകളുമാണ് നീക്കം ചെയ്‌തത്‌. അതേസമയം വ്യാജ മരുന്ന് കച്ചവടം, കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളെല്ലാം നീക്കം ചെയ്‌തിട്ടുണ്ട്‌. ഭീകരവാദവുമായി ബന്ധപ്പെട്ട് 1.11 കോടി പോസ്റ്റുകളും അക്രമാസക്തമായ കണ്ടെന്റുള്ള 5.23 കോടി പോസ്റ്റുകളും ഫേസ്ബുക്കിൽ നിന്ന് ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button