Latest NewsIndia

കോ​ച്ചിം​ഗ് സെ​ന്‍റ​റിലെ തീ​പി​ടി​ത്തം : മരണസംഖ്യ ഉയർന്നു

സൂ​റ​ത്ത്: കോ​ച്ചിം​ഗ് സെ​ന്‍റ​റിലുണ്ടായ തീ​പി​ടി​ത്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആ​യി. ഗുജറാത്തിലെ സൂ​റ​ത്തി​ൽ ത​ക്ഷ​ശി​ല കോം​പ്ല​ക്സി​ലെ മൂ​ന്ന്, നാ​ല് നില​ക​ളി​ലാ​ണ് കഴിഞ്ഞ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് വിദ്യാർത്ഥിനികൾ ശ​നി​യാ​ഴ്ച മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യ​തും ശ്വാ​സം മു​ട്ടി​യ​തു​മാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​നു കാരണം. സംഭവുമായി ബന്ധപെട്ടു കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യെ പോ​ലീ​സ് ഇന്ന് അ​റ​സ്റ്റ് ചെ​യ്തു. കെ​ട്ടി​ട ഉ​ട​മ ഒ​ളി​വി​ലാ​ണ്.

19 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റും ര​ണ്ട് ഹൈ​ഡ്രോ​ളി​ക് പ്ലാ​റ്റ്ഫോ​മും ഉ​പ​യോ​ഗിച്ചാണ് തീ അണച്ചത്. കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ രക്ഷിക്കാൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പു​റ​ത്തെ​ത്തിച്ച വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അതോടൊപ്പം തന്നെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ചാ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക വാ​ർ​ത്താ ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button