Latest NewsKerala

ജുഡീഷ്യറി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലു​ള്ളത് ജുഡീഷ്യറിയു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വാണെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ങ്ങ​നെ ചെ​യ്യു​ന്പോ​ള്‍ എ​ക്സി​ക്യൂ​ട്ടീ​വി​നെ​തി​രെ സ്ഥാ​പി​ത ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടായേക്കാം. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് ജുഡീഷ്യറി ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെന്നു അദ്ദേഹം പറഞ്ഞു.

നി​യ​മ​ങ്ങളെ വ​ന്‍ തോ​തി​ല്‍ അ​നു​കൂ​ല​മാ​ക്കാ​നും അ​ഭി​ഭാ​ഷ​ക​രെ ത​ങ്ങ​ളു​ടെ സേ​വ​ക​രാ​ക്കി കൂ​ടെ നി​ര്‍​ത്താ​നും കോ​ര്‍​പ​റേ​റ്റു​ക​ള്‍ വി​ജ​യി​ച്ചിട്ടുണ്ട്. നീ​തി​ന്യാ​യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രി​ല്‍​നി​ന്ന് സാ​മൂ​ഹ്യ ജാ​ഗ്ര​ത​യു​ണ്ടാ​യാ​ലെ നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ദു​രു​പ​യോ​ഗം ത​ട​യാ​നാ​വു. നി​യ​മ​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്നം മ​ന​സി​ലാ​ക്കാ​നും പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്ക​ണ​മെ​ങ്കി​ല്‍ ശ​ക്ത​മാ​യ വൈ​ജ്ഞാ​നി​ക അ​ടി​ത്ത​റ​യു​ണ്ടാ​വ​ണമെന്നും നി​യ​മ​വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തു​ക​യാ​ണ് ഇ​തി​നു​ള്ള മാ​ര്‍​ഗ​മെ​ന്നും അദ്ദേഹം പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close