KeralaLatest News

സ്വന്തം ബൂത്തിൽ കാലിടറി വീണയും ആന്റോ ആന്റണിയും; ലീഡ് കെ സുരേന്ദ്രന്

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിൽ മൂന്നാം വട്ടവും വിജയിച്ച ആന്‍റോ ആന്‍റണിയുടെ ബൂത്തിൽ വോട്ട് കണക്കിൽ ലീഡ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്. പത്തനംതിട്ട കാത്തോലിക്കേറ്റ് സ്കൂളിലെ ബൂത്തിൽ ആന്‍റോ ആന്‍റണിക്ക് മൂന്നാം സ്ഥാനമാണ്. കെ സുരേന്ദ്രന് 287 വോട്ടും വീണാ ജോര്‍ജ്ജിന് 145 വോട്ടും സ്വന്തം വോട്ടടക്കം ആന്‍റോ ആന്‍റണിക്ക് 110 വോട്ടുമാണ് ലഭിച്ചത്. ആനപ്പാറ സര്‍ക്കാര്‍ എൽപി സ്കൂളിലെ ബൂത്തിൽ വോട്ടിട്ട വീണയെ ലീഡ് കണക്കിൽ തോൽപ്പിച്ചത് ആന്റോ ആന്റണിയാണ്. 467 വോട്ട് ആന്‍റോ ആന്‍റണിക്ക് കിട്ടിയപ്പോൾ വീണയ്ക്ക് കിട്ടയത് 348 വോട്ട് മാത്രമാണ്.

കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ ഇടത്തറ സെന്‍റ് തോമസ് യുപി സ്കൂളിലെ ബൂത്തിൽ ആന്‍റോ ആന്‍റണിക്ക് കിട്ടിയത് 171 വോട്ടാണ്. വീണയ്ക്ക് 251 വോട്ടും സുരേന്ദ്രന് 152 വോട്ടുമാണ് ലഭിച്ചത്. എംഎൽഎമാരും ലോക്സഭാ സ്ഥാനാര്‍ത്ഥികളുമായ അടൂര്‍ പ്രകാശിന്‍റെയും ചിറ്റയം ഗോപകുമാറിന്‍റെയും ബൂത്തിൽ വോട്ട് കണക്കിൽ മുന്നിൽ കെ. സുരേന്ദ്രനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button