KeralaLatest News

ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയയാൾ പിടിയിൽ

കോഴിക്കോട്: മദ്യപിച്ച് വഴക്കുണ്ടാക്കി ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയയാൾ പിടിയിൽ. പൊക്കുന്ന് കുറ്റിയിൽതാഴം സ്വദേശി കിഴക്കെത്തൊടി മുരളി (43)യാണ് അറസ്റ്റിലായത്. കല്ലായി കണ്ണഞ്ചേരി മാടായിവീട്ടിൽ എം. ബാബു (46) വിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം.

പി.വി. എസ്. ആശുപത്രിക്ക് പിന്നിലായി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത കിണറ്റിലാണ് ബാബുവിനെ തള്ളിയിട്ടത്. മദ്യപിച്ചതിനെത്തുടർന്ന് വാക്ക്തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് കിണറ്റിലേക്ക് തള്ളുകയുമായിരുന്നു. കഴുത്തിനേറ്റ മാരകമുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button