Latest NewsIndia

നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഈ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും എത്തിയേക്കും

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ എന്നിവരും എത്തിയേക്കുമെന്ന് സൂചന. രാഷ്ട്രപതി ഭവനില്‍ വന്‍ ആഘോഷത്തോടെയാകും മോദിയുടെ രണ്ടാം വരവിന്റെ ചടങ്ങുകൾ നടക്കുക. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജിക്കത്ത് നല്‍കി. മന്ത്രി സഭാംഗങ്ങള്‍ക്ക് രാഷ്ട്രപതി അത്താഴ വിരുന്നും നല്‍കുകയുണ്ടായി.

അതേസമയം ചൊവ്വാഴ്ച്ച മോദി സ്വന്തം മണ്ഡലമായ വാരാണസിയില്‍ പോകും. കാശി വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ബുധനാഴ്ച്ച സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്കും പോകും. എന്‍ഡിഎയുടെ എല്ലാ എംപിമാരോടും ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button