KeralaLatest News

മുഖ്യമന്ത്രി ഒരിക്കലും ശൈലി മാറ്റരുതെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലിമാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്റെ ശൈലിമാറ്റില്ലെന്ന് പറയുന്നതിലൂടെ ജനവിധി അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ശൈലി ഗുണകരമാണ്. ഇതേ ശൈലി അദ്ദേഹം തുടരണമെന്നും തന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി വിജയന്റെ ശൈലിയാണ് ഇടതുപക്ഷത്തിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഉണ്ടാകാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ശൈലി മാറ്റില്ലെന്നാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തോല്‍വിയെ കുറിച്ച് വിശദീകരിക്കവെ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തന്റെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും ഇപ്പോഴുള്ളത് തുടരുമെന്നും അദ്ദേഹം പറഞ്ഞു . ഈ ശൈലിയിലൂടെയാണ് ഈ സ്ഥാനത്ത് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button