Latest NewsIndia

നവജ്യോത് സിങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം

ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച നവജ്യോത് സിങ് സിദ്ദു എത്രയും പെട്ടെന്ന് രാജി പ്രഖ്യാപിക്കണമെന്നും പറഞ്ഞ വാക്കുപാലിക്കണമെന്നുമുള്ള ആവശ്യവുമായി സോഷ്യൽ മീഡിയ. ഇതിനായി #SidhuQuitPolitics എന്ന ഹാഷ്ടാഗിൽ ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഹുല്‍ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാഹുൽ ഗാന്ധി പരാജയപ്പെട്ടതോടെ സിദ്ദുവിന്റെ പ്രഖ്യാപനം സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സിദ്ദു പറഞ്ഞ വാക്കുപാലിക്കുന്ന പുരുഷനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ചിലർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button