KeralaLatest News

1000 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു

പാലക്കാട്:  1000 ലിറ്റർ സ്പിരിറ്റ് പിടികൂടി. പട്ടാമ്പിയിലെ തൃത്താലയിൽ  ടെമ്പോ വാനിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. വാനിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്. വാനിന്റെ ഡ്രൈവറായ കോഴിക്കോട് ബാലുശേരി സ്വദേശി ഹംസയെ  കസ്റ്റഡിയിൽ എടുത്തു. തൃത്താല മേഖലയിലെ കള്ളുഷാപ്പുകളിലേക്ക് വേണ്ടിയാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button