Latest NewsFootball

പ്രിമവേര രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട് മിലാന്‍

ഇറ്റലിയിലെ യൂത്ത് ലീഗില്‍ എസി മിലാന് തിരിച്ചടി. പ്രിമവേര രണ്ടാം ഡിവിഷനിലേക്കാണ് മിലാന് തരംതാഴ്ത്തപ്പെട്ടു. ഫിയോരെന്റിനയോട് പരജായപ്പെട്ടാണ് മിലാന്‍ ഉദിനേസിനൊപ്പം റെലഗേറ്റ് ചെയ്യപ്പെട്ടത്.

മറ്റൊരു സീരി എ ടീമായ യുവന്റസിന്റെ കഥയും വ്യത്യസ്തമല്ല. ഇരു ടീമുകളുടെയും അവസ്ഥ താരതമ്യേന ഒരേപോലെയാണ്. പ്ലേ ഓഫില്‍ പോലുമെത്താതെ 8 ആം സ്ഥാനത്താണ് യുവന്റസ് സീസണ്‍ അവസാനിപ്പിച്ചത്. അറ്റ്‌ലാന്റയും ഇന്റര്‍ മിലാന്റെയും യൂത്ത് ടീമുകള്‍ സെമിയില്‍ കടന്നു. റോമ-ചീവോ, ഫിയോരെന്റിന-ടൊറീനോ എന്നീ ടീമുകളില്‍ രണ്ട് ടീമുകള്‍ കൂടെ സെമിയില്‍ കടക്കും. എന്നിരുന്നാലും എസ് മിലാന് ഏറ്റ തിരിച്ചടി ടീമിന് കനത്ത ആഘാതം ഏല്‍പ്പിക്കുന്നതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button