USALatest NewsInternational

ചെറു വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു

ജോർജിയ(അമേരിക്ക) : അമേരിക്കയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു. ജോർജിയയിലെ സെൻറ് സൈമൺസ് ദ്വീപിൽ വെച്ചാണ് അപകടമുണ്ടായത്. 4 പേർക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന ഒറ്റ എൻജിൻ വിമാനം അപകടത്തിൽ പെടുമ്പോൾ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്ഥലത്തെ പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ സാവന്ന അന്താരാഷ്‌ട്ര വിമാന താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് തകർന്നത്. വന പ്രദേശത്ത് വെച്ചാണ് അപകടം നടന്നതെന്നും ദ്വീപിലെ വീടുകൾക്കോ താമസക്കാർക്കോ അപായമില്ലന്നും പോലിസ് പറഞ്ഞു.

അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button