MollywoodLatest News

ഇതിലും ആകര്‍ഷണീയയാകാന്‍ കഴിയുമോ? മുണ്ട് മടക്കി കുത്തി ഐശ്വര്യ ലക്ഷ്മി

2018 ല്‍ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ ഇതുവരെയായി അഞ്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്ന് പ്രേക്ഷക മനസില്‍ ഇടം നേടാന്‍ ഐശ്വര്യയ്ക്കായിട്ടുണ്ട്. താരത്തിന്റെ മുണ്ട് മടക്കി കുത്തിയുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

aiswarya lakshmi

മുണ്ടുടുത്ത് ലൂസ് ടീഷര്‍ട്ടും ധരിച്ച് കണ്ണാടിക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന ചിത്രം ഐശ്വര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേയാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനുളള ചിത്രം. എന്തായാലും താരതത്തിന്റെ മുണ്ടുടുത്തുള്ള ചിത്രം വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button