Latest NewsIndia

തന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സൂററ്റ് : തന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഗ്ദാനങ്ങള്‍ പരമാവധി പാലിച്ചതിനാലാണ് രാജ്യത്തെ ജനങ്ങള്‍ വീണ്ടും അവസരംനല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത്തവണത്തെ വിജയം. സ്ഥിരതയുള്ള ഭരണമാണ് ജനങ്ങളുടെ ആഗ്രഹം. അതിനാല്‍ ബിജെപിയുടെ വിജയം, രാജ്യത്തെ എല്ലാ ജനങ്ങളുടേതുമാണ്. എന്‍ഡിഎയ്ക്ക് കിട്ടിയ വലിയ ജനപിന്തുണ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. ലഭിച്ചതെല്ലാം പോസിറ്റീവ് വോട്ടാണെന്നും, തനിക്കൊപ്പം നില്‍ക്കുന്ന ഗുജറാത്ത് ജനതയോട് നന്ദിയുണ്ടെന്നും അദ്ദേഹംപറഞ്ഞു.

അഹമ്മദാബാദില്‍ ബിജെപി ഒരുക്കിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി . പ്രധാനമന്ത്രിയായി തുടര്‍ച്ച ലഭിച്ചശേഷം ആദ്യമായി ഗുജറത്തിലെത്തിയ മോദിക്ക് വമ്പന്‍സ്വീകരണമാണ് ജന്‍മനാട് ഒരുക്കിയത്. അമ്മ ഹീരാബെന്നിനെ സന്ദര്‍ശിക്കുന്ന മോദി നാളെ സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button