CricketLatest News

കടുത്ത ആരാധകനായ സുധീറിന് ലോകകപ്പ് കാണാൻ അവസരമൊരുക്കി സച്ചിൻ

ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകരാൻ സച്ചിന്റെ കടുത്ത ആരാധകനായ സുധീർ കുമാർ ചൗധരിയും. സച്ചിൻ തന്നെയാണ് സുധീറിന് ലോകകപ്പ് കാണാൻ അവസരമൊരുക്കി നൽകിയത്. ഇന്നലെ ഇന്ത്യ–ന്യൂസീലൻഡ് സന്നാഹ മത്സരത്തിലും ഗാലറിയിൽ സുധീറുണ്ടായിരുന്നു. ദേഹത്ത് ത്രിവർണം പൂശി, ഇന്ത്യൻ പതാക പാറിച്ചാണ് സുധീർ എപ്പോഴും പ്രത്യക്ഷപ്പെടുക.

18 വർഷം മുൻപാണ് സുധീർ സച്ചിന്റെ പിന്നാലെ കൂടിയത്. ഇന്ത്യയുടെ കളികാണാൻ സ്റ്റേഡിയങ്ങളിലേക്ക് സൈക്കിളിലായിരുന്നു ആദ്യകാലത്ത് യാത്ര. ഇത്തരത്തിൽ പാകിസ്ഥാനിലേക്കും ബംഗ്ലദേശിലേക്കും സൈക്കിൾ സവാരി നടത്തിയിട്ടുണ്ട്. 319 ഏകദിനങ്ങളിലും 66 ടെസ്റ്റുകളിലും 73 ട്വന്റി20 മത്സരങ്ങളിലും സുധീർ ഗാലറിയിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button