NattuvarthaLatest News

തെരുവ് നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തെരുവു നായയുടെ കടിയേറ്റ് വിദ്യാർഥിനിക്കു പരുക്കേറ്റു

കട്ടപ്പന: തെരുവ് നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് , മുറ്റം വൃത്തിയാക്കുന്നതിനിടെ തെരുവു നായയുടെ കടിയേറ്റ് വിദ്യാർഥിനിക്കു പരുക്കേറ്റു. നരിയമ്പാറ വാഴയിൽ രാജേഷിന്റെ മകൾ 8-ാം ക്ലാസ് വിദ്യാർഥിനി ദേവികയ്ക്കാണു പരുക്കേറ്റത്. ദേവികയെ ആക്രമിച്ചശേഷം സമീപവാസിയായ ലാലിച്ചന്റെ ഉടമസ്ഥതയിലുള്ള പശുവിനെയും നായ കടിച്ചു.

രാവിലെ മുറ്റം വൃത്തിയാക്കുകയായിരുന്ന ദേവികയ്ക്കു നേരെ പാഞ്ഞെത്തിയ നായ കാലിൽ കടിച്ചു. ബഹളം കൂട്ടിയതോടെ ഓടി രക്ഷപ്പെട്ട നായ സമീപവാസിയുടെ വീട്ടിൽ എത്തിയാണ് പശുവിനെയും ആക്രമിച്ചത്. പശുവിന്റെ മുഖത്താണ് കടിയേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button