Latest NewsJobs & VacanciesEducation & Career

തമിഴ് റിപ്പോർട്ടർ ഗ്രേഡ് II തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനയുള്ള വിഭാഗത്തിൽ റിപ്പോർട്ടർ ഗ്രേഡ് II (തമിഴ്) ഒരു താൽക്കാലിക ഒഴിവുണ്ട്. ഡിഗ്രിയാണ് യോഗ്യത. കെ.ജി.ടി.ഇ/എം.ജി.ടി.ഇ. ടൈപ്പ് റൈറ്റിംഗ് തമിഴ് (ഹയർ) & ഷോർട്ട് ഹാൻഡ് തമിഴ് (ഹയർ), ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ലോവർ) & ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് (ലോവർ) എന്നിവയും വേണം. 18 നും 41 നുമിടയിലായിരിക്കണം പ്രായം (നിയമാനുസൃത വയസ്സിളവ് ബാധകം). 27800-59400 രൂപയാണ് ശമ്പളം.

മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മുൻഗണനയില്ലാത്തവരേയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂൺ ഏഴിനകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button