KeralaLatest News

മോഷ്ടിക്കാനെത്തി, സ്വന്തം ഫോൺ മറന്നു വച്ചു; ഒടുവിൽ സംഭവിച്ചതിങ്ങനെ

സൂപ്പർമാർക്കറ്റിൽ മോഷ്ടിക്കാനെത്തി സ്വന്തം ഫോൺ മറന്നുവെച്ച കള്ളൻ പിടിയിൽ. കുലശേഖരത്തിനു സമീപം പിണന്തോടിലുള്ള ജോൺ എബിനേസറുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിലാണ് സംഭവം. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിലെ പൂട്ട് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ കടയിൽ സൂക്ഷിച്ചിരുന്ന 60,000 രൂപയും വസ്തുക്കളും മോഷണം പോയതായി കണ്ടെത്തി. സിസിടിവി ക്യാമറയുടെ ഹാർഡ്ഡിസ്ക്കും മോഷണം പോയിരുന്നു. പിന്നീടാണ് മറന്നുവെച്ച കള്ളന്റെ ഫോൺ കണ്ടെത്തിയത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കളിയൽ സ്വദേശി സഞ്ചു അറസ്റ്റിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button