Latest NewsKerala

തുഷാർ വെള്ളാപ്പള്ളി രാജ്യസഭ അംഗമായേക്കുമെന്നു സൂചന

നൂഡൽഹി: ബി ഡി ജെ എസ് അധ്യക്ഷനും എസ് എൻ ഡി പി വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി രാജ്യസഭ അംഗമായേക്കുമെന്നു സൂചന. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയായിരുന്നു തുഷാർ. അമിത് ഷായുടെ നിർബന്ധപ്രകാരമാണ് സ്ഥാനാർത്ഥിയായത്. 3 വർഷത്തോളമായി എൻ ഡി എ മുന്നണിയുടെ ഭാഗമായി നില്ക്കുന്നെങ്കിലും അർഹിക്കുന്ന പരിഗണന പാർട്ടിക്ക് ലഭിക്കുന്നില്ലെന്ന പരാതി ബി ഡി ജെ എസ്സിനുണ്ട്.

വെള്ളാപ്പള്ളി നടേശനും മുൻപ് പലവട്ടം ഇതേക്കുറിച്ച് വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ തുഷാറിനെ എം പി സ്ഥാനത്തേയ്ക്ക് പരിഗണിച്ചേക്കുമെന്ന കാര്യത്തിൽ എൻ ഡി എ നേതൃത്വവും താല്പര്യം കാണിച്ചേക്കും.

ഇതേസമയം മന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്നും രണ്ടു പേർക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്. ന്യൂനപക്ഷ പ്രാതിനിധ്യം പരിഗണിച്ച് അൽഫോൻസ് കണ്ണന്താനത്തെ നിലനിർത്തിയേക്കും. രണ്ടാമതൊരാളാകാൻ സാധ്യത കുമ്മനത്തിനോ വി മുരളീധരനോ ആണ്. ഇതിൽ കുമ്മനത്തിനു തന്നെയാകും നറുക്ക് വീഴുക. എന്നാൽ കുമ്മനത്തെ വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്നും ബിജെപിക്കുള്ളിൽ അഭിപ്രായമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button