Devotional

ശിവമാഹാത്മ്യത്തെ കുറിച്ച് അറിയാം

ശാന്തതയും രൗദ്രതയും ശിവന്‍റെ പലഭാവങ്ങളാണ്. മനുഷ്യന് സമാനമായി നിരവധി വ്യത്യസ്‍തതകള്‍ ശിവനിൽ ദൃശ്യമാണ്.അതുപോലെ മനുഷ്യര്‍ക്ക് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താവുന്ന ശിവ മഹിമകളും ഏറെയാണ്.തിന്മയുടെ നിഗ്രഹമാണ് ശിവന്‍. അനീതിയും ദുഷ്ടതകളും ശിവന്‍ ക്ഷമിക്കുന്നില്ല. സമാനമായി ജീവതത്തില്‍ വന്ന് ചേരുന്ന ദുഷ്ടതകളെയും അനീതിയെയും നേരിടാൻ നമുക്ക് ശിവനൊരു പാഠമാണ്. നിയന്ത്രണമില്ലാത്ത മനസ് മനുഷ്യനെ എങ്ങോട്ടും കൊണ്ടുപോയേക്കാം. ലോഭങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും പിന്നാലെ പോകുന്ന മനസ്സുകൊണ്ട് നിങ്ങള്‍ക്ക് ഒരു യുദ്ധവും ജയിക്കാന്‍ കഴിയില്ല. ലക്ഷ്യങ്ങളിലേക്ക് തൊടുത്തുവച്ച മനസ്സാണ് ശിവന്‍റെത്.അതുപോലെ നമ്മുടെ മനസും ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലായിരിക്കണം.

ശിവന്‍റെ വസ്ത്രങ്ങള്‍ ശ്രദ്ധിക്കുക. ഏറ്റവും പ്രാകൃതമാണവ. കയ്യില്‍ ത്രിശൂലവും ഢമരുവും. സമ്പത്ത് അടക്കമുള്ള ലോഭങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഒറ്റയാനാണ് ശിവന്‍. എന്നാല്‍ ആ മഹായോഗിയില്‍ യഥാര്‍ഥ സന്തോഷവും പ്രകടമാണ്.ശിവന്‍റെ മറ്റൊരു വിശേഷണം നീലകണ്ഠന്‍ എന്നാണ്. സമുദ്രത്തില്‍ നിന്നുള്ള വിഷം സ്വന്തം തൊണ്ടയിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു ശിവന്‍. സാഹചര്യങ്ങളെ നേരിടുന്നതിലും നെഗറ്റീവ് വികാരങ്ങളെ എങ്ങനെ ശുഭസൂചകമാക്കി മാറ്റാം എന്നതിനും ചേര്‍ന്ന ഉദാഹരണമാണിത്.എല്ലാത്തില്‍ നിന്നും സ്വതന്ത്രമാണ് ശിവമയം. ഒന്നിനോടും മോഹമില്ല. മോഹങ്ങള്‍ നമ്മെ അത്യാഗ്രഹങ്ങളിലേക്ക് അടുപ്പിക്കുന്നു. പിന്നീട് സ്വന്തമാക്കണമെന്ന ചിന്തയിലേക്കും ഒടുവില്‍ നമ്മുടെ പതനത്തിലേക്കും എത്തിക്കുന്നു.മഹത്വത്തിലേക്കുള്ള മനുഷ്യന്‍റെ ഒരേയൊരു വിലങ്ങുതടി അഹങ്കാരമാണ്. സ്വപ്നങ്ങള്‍ക്കും കര്‍മ്മത്തിനും ഇടയിലേക്ക് നിങ്ങളുടെ അഹംബോധം കടന്നു വരുന്നു. ശിവന്‍റെ ത്രിശൂലം സ്വന്തം അഹങ്കാരം നിയന്ത്രിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കഥകളുണ്ട്. ശിവന്‍റെ ജടയിലെ ഗംഗ അ‍ജ്ഞതയുടെ അവസാനമാണെന്നാണ് കരുതപ്പെടുന്നത്. കാര്യങ്ങളിലേക്ക് ഇറങ്ങും മുന്‍പ് ആഴത്തില്‍ പഠിക്കുക എന്നൊരുപദേശം കൂടി ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button