Latest NewsKerala

ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന്‌ പിന്മാറാനൊരുങ്ങി കെ.എസ്‌.ആര്‍.ടി.സി

തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് പിന്മാറാനൊരുങ്ങി കെ.എസ്‌.ആര്‍.ടി.സി. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്‌റ്റുകള്‍ക്കു പിന്നാലെ ഫാസ്‌റ്റ്‌ പാസഞ്ചര്‍ സര്‍വീസുകളും ചെയിന്‍ സര്‍വീസിലേക്ക്‌ മാറ്റി. ദീര്‍ഘദൂര യാത്രക്കായി കെ.എസ്‌.ആര്‍.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാര്‍ വിവിധ സ്‌റ്റാന്‍ഡുകളിലെത്തി ബസുകള്‍ മാറി കയറേണ്ടി വരും.

കോണ്‍ട്രാക്‌ട്‌ കാര്യേജ്‌ ബസുകള്‍ക്ക്‌ നിയമസാധുത നല്‍കാന്‍ ഗതാഗത വകുപ്പ്‌ അണിയറയില്‍ നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന. കോണ്‍ട്രാക്‌ട്‌ കാര്യേജ്‌ ബസുകള്‍ക്ക്‌ നിരക്ക്‌ നിശ്‌ചയിക്കാനുള്ള നീക്കത്തിലാണു സര്‍ക്കാര്‍ . വിഷയം പരിശോധിച്ച്‌ മൂന്നുമാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close