MollywoodLatest NewsCinemaEntertainment

ഒന്നര മാസം കൊണ്ട് മധുരരാജാ 100 കോടി ക്ലബ്ബിൽ

മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം മധുരരാജാ 100 കോടി ക്ലബ്ബിൽ ഇടം നേടി. നിർമ്മാതാവ് നെൽസൺ ഐപ്പ് ഫേസ്ബുക്കിലൂടെയാണ് വാർത്ത പുറത്ത് വിട്ടത്.റിലീസിന് ശേഷം 45 ആം ദിവസമാണ് ചിത്രം നേട്ടം കൈവരിക്കുന്നത്.

104 കോടിയാണ് ഇതുവരെയുള്ള കളക്ഷൻ. 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷ ഉണ്ടായതിനെ തുടർന്ന് നേരത്തെ തന്നെ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നെൽസൺ ഐപ്പിന്റെ ആരാധ്യ സിനിമ സംരംഭമാണ് മധുരരാജാ.പോക്കിരിരാജയുടെ രണ്ടാം പതിപ്പായാണ് ചിത്രം എത്തിയത്. മലയാളത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ പുലിമുരുകന്റെ സംവിധായകൻ വൈശാഖ് തന്നെയാണ് മധുര രാജയുടെയും സംവിധായകൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button