Latest NewsKerala

ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു: യുവാവ് പിടിയില്‍

വെള്ളമുണ്ട: ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനരയാക്കിയ പരാതിയില്‍ യുവാവ് പിടിയില്‍. മാനന്തവാടി ചെറ്റപ്പാലം പള്ളിവളപ്പില്‍ മുനീര്‍ (28) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിന കേസ് എടുത്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെ പ്രതികള്‍ വീടിനുസമീപം ഉപേക്ഷിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.

അര്‍ധരാത്രിയില്‍ യുവതിയുടെ വീടിനുസമീപം സംശയാസ്പദ സാഹചര്യത്തില്‍ മുനീറിനെ കണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞു വച്ച് ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന്റെ വിവരം പുറത്തു വന്നത്. തുടര്‍ന്ന് ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button