Latest NewsIndia

നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍

ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ സന്ദര്‍ശനം നടത്തും. ലോക്‌സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തിനു ശേഷമണ് മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്. വാരണാസിയില്‍ എത്തുന്ന അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നം നടത്തും. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും.

അതേസമയം രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മെയ് മുപ്പതിന് സത്യപ്രതിജ്ഞ ചെയ്യും. മുപ്പതിന് രാത്രി ഏഴുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചിരുന്നു. ലോകനേതാക്കാള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button