KeralaLatest News

ഇടവേളയ്ക്ക് ശേഷം ജഗതി വീണ്ടും സ്ക്രീനിലേക്ക്; പരസ്യ ചിത്രം പ്രകാശനം ചെയ്തത് പ്രിയ സുഹൃത്തുക്കൾ

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സ്ക്രീനിലേക്ക് എത്തുന്നു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യ ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. കൊച്ചിയില്‍ വെച്ചുനടന്ന പരസ്യ ചിത്രത്തിന്‍റെ പ്രകാശനം നിർവഹിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു.

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്‍റെ നിലവിലെ ആരോഗ്യ സ്ഥിതിയുടെ പരിമിതികളില്‍ നിന്നുകൊണ്ടാണ് ജഗതി ശ്രീകുമാര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാറിന്‍റെ മകന്‍ രാജ് കുമാറിന്‍റെ നിര്‍മ്മാണ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്‍റ്ര്‍ടെയിന്‍മെന്‍റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്‍റസിന്‍റെ ഫെയ്സ്ബുക്ക് പേജിന്റെ ഉദ്ഘാടനവും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button