Latest NewsKerala

ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി ലയനം: വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി ലയനം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അധ്യാപക സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമാണ് പങ്കെടുക്കുക. ഏകീകരണം ശുപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. റിപ്പോര്‍ട്ടിനെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്ക് ഇന്നലെ രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയിരുന്നു. ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പൊതുവിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞയാഴ്ച വിളിച്ച യോഗം പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു.

ലയനം നടപ്പായാല്‍ സിലബസ് ലഘൂകരണം മൂലം കേരളത്തില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി പഠിച്ചിറങ്ങുന്നവര്‍ ദേശീയ – രാജ്യാന്തര പരീക്ഷകളില്‍ പിന്തള്ളപ്പെടുമെന്നാണ് ഒരു വിഭാഗം പറയുന്നത്. നിലവില്‍ സംസ്ഥാനത്ത് പിന്തുടരുന്നത് രാജ്യത്ത് എല്ലായിടത്തും അംഗീകരിച്ച എന്‍സിഇആര്‍ടി സിലബസാണ്. നീറ്റ്, എന്‍ജിനീയറിംഗ്, കെവിപിവൈ ഉള്‍പ്പെടെയുള്ള എല്ലാ ദേശീയ മത്സര പരീക്ഷകളുടെയും അടിസ്ഥാനം ഈ സിലബസാണ്. സിലബസ് ലഘൂകരിക്കുന്നതോടെ ഈ നിലവാരം നഷ്ടമാകുമെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇതിനുപുറമെ അധ്യാപക യോഗ്യതയില്‍ നിന്ന് സെറ്റ്(സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) എടുത്തുമാറ്റാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സെറ്റ് പരീക്ഷയില്‍ 25 ശതമാനം പേര്‍ മാത്രമാണ് പാസാകുന്നത് എന്നതും യോഗ്യത നേടുന്ന അധ്യാപകരുടെ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തുന്നതാണ്. പത്താംക്ലാസിനു ശേഷം സിബിഎസ്ഇ, ഐസിഎസ് സി സിലബസ് പഠിച്ചുവരുന്ന കുട്ടികള്‍ സ്റ്റേറ്റ് സിലബസ് തെരഞ്ഞെടുക്കാന്‍ കാരണം അധ്യാപകരുടെ ഉയര്‍ന്ന നിലവാരം മൂലമാണ്. കൂടാതെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മാറ്റുന്നത് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാധ്യത ഇല്ലാതാക്കുമെന്നും സ്‌കൂള്‍ സമയം ഏകീകരിക്കുന്നത് അധ്യയന മണിക്കൂര്‍ നഷ്ടപ്പെടുത്തുമെന്നും അധ്യാപകര്‍ പറയുന്നു. കൗമാരക്കാരായ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയത്ത് ഒരുമിച്ചാക്കുന്നത് അച്ചടക്കം തകര്‍ക്കുമെന്നും ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പദവി താഴുകയും വേതനം കുറയുകയും ചെയ്യുമെന്നുമെന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് അധ്യാപക സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്ന വിഷയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button