Latest News

പെരുന്നാൾ കാലം ഇനി സൗദിയിൽ ‘ഈദ് സീസൺ’

ദമാം: പെരുന്നാൾ കാലം ഇനി സൗദിയിൽ ‘ഈദ് സീസൺ’ ആകും. രാജ്യത്തിന്റെ സ്വത്വവും മൂല്യങ്ങളും സ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി സ്നേഹം, സന്തോഷം, ഉല്ലാസം എന്നിവ ഊട്ടി ഉറപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തിന്റെ പശ്ചിമ പൂർവ മേഖലകളിൽ നടക്കുന്ന വിവിധ പരിപാടികളെയും ആഘോഷങ്ങളെയുമാണ് ഈദ് സീസൺ ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജീവിത നിലവാരവും പാരസ്പര്യം ഉറപ്പ് വരുത്തുന്നതിന് വിഷൻ 2030 അനുസരിച്ചുള്ള പദ്ധതികളാണ് പെരുന്നാൾ സീസണിൽ നടക്കുക.

കുടുംബങ്ങൾ ഉൾപ്പെടെ ഏത് വിഭാഗം ജനങ്ങൾക്കും മനസ്സറിഞ്ഞ ഉല്ലാസങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന സ്നേഹവും പാരസ്പര്യവും, സന്തോഷവും ഉല്ലാസവും, ഹാസ്യവും ആഘോഷവും എന്നിങ്ങനെ മൂന്നു തീമുകളിലായാണ് പരിപാടികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button