NattuvarthaLatest News

ഖരമാലിന്യത്തിൽ നിന്നും ഊർജം ; കോഴിക്കോട് ആദ്യ പ്ലാന്റ്

പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം

കോഴിക്കോട്: ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം. നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ പാട്ടത്തിന് നല്‍കിയ ഞെളിയന്‍പറമ്പിലെ 12.67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള ആദ്യ പ്ലാന്റ് നിര്‍മ്മിക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി കെഎസ്‌ഐഡിസി അറിയിച്ചു.

കർണ്ണാടകയിൽ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പ് ചുമതലയും നല്‍കുന്നത്. ആവശ്യമായ അനുമതികളും ക്ലിയറന്‍സുകളും ലഭ്യമായി കഴഞ്ഞാല്‍ രണ്ട് വര്‍ഷത്തി് പ്ലാനുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും. ഞെളിയന്‍പറമ്പില്‍ സ്ഥാപിക്കുന്ന പ്ലാന്റ് പ്രതിദിനം 300 ടണ്‍ ഖരമാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ളതായിരിക്കും . ഒരു ടണ്‍ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് 3500 രൂപ ടിപ്പിംഗ് ഫീസായി കമ്പനിക്ക് നല്‍കണം.

കൂടാതെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെയും കൊയിലാണ്ടി, ഫറൂഖ്, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളിലെയും ഒളവണ്ണ, കുന്നമംഗലം,കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഖരമാലിന്യങ്ങളാണ് പ്ലാന്റില്‍ സംസ്‌കരിക്കുന്നത്. . മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഏഴ് പ്ലാന്റില്‍ ആദ്യത്തേതാണ് ഞെളിയന്‍പറമ്പിലേത്. തിരുവനന്തപുരം,കൊല്ലം, തൃശൂര്‍, കണ്ണൂര്‍,പാലക്കാട്, മലപ്പുറം എന്നീജില്ലകളിലാണ് മറ്റു പ്ലാന്റുകള്‍ സ്ഥാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button