NattuvarthaLatest News

ആൾമാറാട്ടം നടത്തി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; വിദ്യാർഥികളുടെ ഫലം തടയും

മുക്കം: ആൾമാറാട്ടം നടത്തി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം, നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ നടപടിയെടുത്തു. പ്ലസ്‌വൺ വിദ്യാർഥികളായ രണ്ടു കുട്ടികളുടെയും ഫലം തടയാനാണ് നടപടി.

ഈ വരുന്ന ചൊവ്വാഴ്ച പ്രഖ്യാപിക്കുന്ന പ്ലസ്‌വൺ പരീക്ഷാഫലത്തിൽ ഈ രണ്ട് വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല. രണ്ട് വിദ്യാർഥികളുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ അധ്യാപകൻ പൂർണമായും എഴുതി നൽകിയെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഹയർ സെക്കൻഡറി വകുപ്പിന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button