Latest NewsNattuvartha

അഷ്ടമുടി കായലിലെ കരിമീൻ കുഞ്ഞുങ്ങളെ വ്യാപകമായി മീൻ വളർത്തൽ കേന്ദ്രങ്ങളിലേക്ക് കടത്തുന്നു

ഒരു കരിമീൻ കുഞ്ഞിന് 8 രൂപ മുതൽ 10 രൂപ വരെയാണ് വില

കുണ്ടറ: മീൻ കുഞ്ഞുങ്ങളെ വ്യാപകമായി കടത്തുന്നു. അഷ്ടമുടി കായൽ പ്രദേശങ്ങളിൽ നിന്നുമുള്ള ൽ കരിമീൻ കുഞ്ഞുങ്ങളെ മീൻ വളർത്തൽ കേന്ദ്രങ്ങളിലേക്ക് രഹസ്യമായി കടത്തുന്നതായി പരാതി .

കുണ്ടറ പ്രാക്കുളം,പെരുമൺ,വെള്ളിമൺ,കാഞ്ഞിരകോട് തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള ചെറു മീനുകളെയാണ് പിടികൂടുന്നത് . മടവല ഉപയോഗിച്ച് കരിമീൻ കുഞ്ഞുങ്ങളെ പിടിച്ചു വാഹനങ്ങളിൽ ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടു പോവുകയാണ്.

വിപണിയിൽ ഒരു കരിമീൻ കുഞ്ഞിന് 8 രൂപ മുതൽ 10 രൂപ വരെയാണ് വില . ദിനം പ്രതി 10,000 ത്തോളം കരിമീൻ കുഞ്ഞുങ്ങളെ ഇതേ രീതിയിൽ കടത്തിക്കൊണ്ടു പോകുന്നതായി പറയുന്നു. മൺറോത്തുരുത്ത് ,കണ്ണങ്കാട്ട് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ വിൽപ്പന നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button