Latest NewsNewsEntertainment

ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് പ്രകാശ് രാജ്: മോഹൻലാലിനും ചലഞ്ച്

ഫാം ഹൌസിൽ മകൻ വാസന്തിനൊപ്പം തൈനടുന്ന വിഡിയോ താരം തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ച്‌ ചലഞ്ചിന്റെ ഭാഗമായി മാറിയത്

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഹിറ്റായ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് സിനിമാ താരം പ്രകാശ് രാജും. ഹൈദരാബാദിലെ തന്റെ ഫാം ഹൌസിൽ മകൻ വാസന്തിനൊപ്പം തൈ നടുന്ന വിഡിയോ താരം തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ച്‌ ചലഞ്ചിന്റെ ഭാഗമായി മാറിയത്.

 

പ്രശസ്ത താരം തനികെല്ല ഭരണിയാണ് പ്രകാശ് രാജിനെ ഗ്രീൻ ഇന്ത്യ ചലഞ്ചിനായി ക്ഷണിച്ചത്. അതേസമയം ചലഞ്ച് ഏറ്റെടുത്ത് സിനിമാ താരങ്ങളായ മോഹൻലാൽ, സൂര്യ, തൃഷ, രമ്യ കൃഷ്ണൻ എന്നിവരെയാണ് പ്രകാശ് രാജ് ചലഞ്ച് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button