Latest NewsNattuvartha

പ്രതിരോധ കുത്തിവപ്പ് യഥാസമയമെടുക്കണം; ആരോഗ്യ വകുപ്പ്

കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്ക് രോഗ സാധ്യതയുണ്ട്

തിരുവനന്തപുരം : പ്രതിരോധ കുത്തിവെപ്പുകൾ വൈകിക്കരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായും എടുക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ . യഥാസമയം കുത്തിവയ്പ്പ് എടുക്കാത്തത് ഡിഫ്തീരിയ (തൊണ്ടമുള്ള്), അഞ്ചാംപനി, വില്ലന്‍ചുമല മുണ്ടിനീര് തുടങ്ങിയവയ്ക്കു കാരണമാകുമെന്നും അധികൃതരുടെ മുന്നിറിയിപ്പില്‍ പറയുന്നു.

കൂടാതെ തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ണമായി എടുക്കാത്ത 25 കുട്ടികളും ഭാഗികമായി മാത്രം എടുത്ത 325 കുട്ടികളുമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി. പ്രീത അറിയിച്ചു.

അതിനാൽ തന്നെ കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്ക് രോഗ സാധ്യതയുണ്ട്. ജില്ലയില്‍ ഈ വര്‍ഷം രണ്ടു പേര്‍ക്കു ഡിഫ്തീരിയയും 216 പേര്‍ക്ക് അഞ്ചാംപനിയും 11 പേര്‍ക്ക് വില്ലന്‍ചുമയും 51 പേര്‍ക്ക് മുണ്ടിനീരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Tags

Related Articles

Post Your Comments


Back to top button
Close
Close